top of page

Encouraging Thoughts ( New Year)

✨ *പ്രോത്സാഹജനകമായ ചിന്തകൾ* 😁

°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•

★ *പുത്തൻവർഷത്തിനായുള്ള ഒരു പുത്തൻ വസ്ത്രം!*


പുതിയ എന്തെങ്കിലും എന്ന ആശയം ആരാണ് ഇഷ്ടപ്പെടാത്തത്? ഒരു പുതിയ വസ്ത്രം, ഒരു പുതിയ തുടക്കം, അല്ലെങ്കിൽ മനോഹരമായ ഒരു എഴുത്തു പ്രതലം-ഇവ നമ്മുടെ ജീവിതത്തിൽ സന്തോഷവും പ്രതീക്ഷയും നൽകുന്നു. നാം പുതിയ കാര്യങ്ങൾ ആഗ്രഹിക്കുന്നതുപോലെ ഉള്ളത്തിലുള്ള നമ്മുടെ ആത്മാവും നവീകരണത്തിനായി ആഗ്രഹിക്കുന്നു. ഉള്ളിൽ നിന്ന് ഒരു പരിവർത്തനത്തിനായി. ഈ ഏറ്റവും വലിയ സമ്മാനം കർത്താവായ യേശുക്രിസ്തു നമുക്ക് സൗജന്യമായി വാഗ്ദാനം ചെയ്യുന്നു എന്നതാണ് നല്ല വാർത്ത.


അനുസരണക്കേടും ധിക്കാരവും കലർന്ന പാപത്തിൻ്റെ പഴകിയ, കീറിയ തുണിക്കഷണങ്ങൾ ധരിച്ചാണ് ഓരോ മനുഷ്യനും ജനിക്കുന്നത്. നല്ല പ്രവൃത്തികൾ, വിജയം, അല്ലെങ്കിൽ ശ്രദ്ധേയത്തിരിക്കുന്ന ചില പ്രവർത്തികൾ എന്നിവകൊണ്ട് അവയെ മറയ്ക്കാൻ നാം ശ്രമിച്ചേക്കാം. എന്നാൽ അവ ദൈവത്തിൽ നിന്നുള്ള നമ്മുടെ അകൽച്ചയുടെ ഓർമ്മപ്പെടുത്തലുകളായി നിലനിൽക്കും.

എന്നാൽ ദൈവം തൻ്റെ സ്‌നേഹത്തിലും കാരുണ്യത്തിലും ഈ തുണിക്കഷണങ്ങൾ മനോഹരമായ എന്തെങ്കിലും ആക്കി മാറ്റാൻ നമുക്ക് വഴിയൊരുക്കി. കുരിശിലെ മരണത്തിലൂടെ, യേശു നമ്മുടെ പാപങ്ങളുടെ ശിക്ഷ വഹിച്ചു, നമ്മുടെ പഴയ വസ്ത്രങ്ങൾ സ്വയം ഏറ്റെടുത്തു. അവൻ വീണ്ടും ഉയിർത്തെഴുന്നേറ്റു, നമുക്ക് ഒരിക്കലും നേടാനാകാത്ത ഒന്ന്-രക്ഷയുടെയും നീതിയുടെയും ഒരു പുതിയ വസ്ത്രം. അത് നമ്മെ ധരിപ്പിച്ചു.


നാം അവനിൽ വിശ്വസിക്കുകയും യേശുവിനെ കർത്താവായി ഏറ്റുപറയുകയും ചെയ്യുമ്പോൾ (റോമർ 10:9), നാം രൂപാന്തരപ്പെടുന്നു. പഴയത് പോയി, നാം ക്രിസ്തുവിൽ പുതുതായിരിക്കുന്നു. യെശയ്യാവ് 61:10 ഈ സന്തോഷത്തെ പൂർണ്ണമായി ചിത്രീകരിക്കുന്നു:

“ ഞാൻ യഹോവയിൽ ഏറ്റവും ആനന്ദിക്കും: എന്റെ ഉള്ളം എന്റെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും: അവൻ എന്നെ രക്ഷാ വസ്ത്രം ധരിപ്പിച്ചു നീതി എന്ന അങ്കി ഇടുവിച്ചിരിക്കുന്നു".


ഇനി നാം നാണക്കേടോ ഭയത്താലോ ബന്ധിക്കപ്പെട്ടവരല്ല. നാം ക്രിസ്തുവിൽ പുതിയ സൃഷ്ടികളാണ് (2 കൊരിന്ത്യർ 5:17). നിഷ്കളങ്കരും ദൈവസന്നിധിയിൽ ദൈവമക്കളായി ജീവിക്കാൻ ബാധ്യസ്ഥരുമാണ്. ഇതൊരു പുതിയ വസ്ത്രമല്ല; ഇത് നമ്മുടെ വ്യക്തിത്വത്തിന്റെ പൂർണ്ണമായ നവീകരണമാണ്!


*ഒരു സംക്ഷിപ്ത വീക്ഷണം:*


¶ യേശുക്രിസ്തു എല്ലാവർക്കും അവരുടെ പഴകിയ വസ്ത്രങ്ങൾ ഉപേക്ഷിച്ച്, തന്നിൽ മഹത്തായ ഒരു പുതിയ ജീവിതം സ്വീകരിക്കാനുള്ള അവസരം നൽകുന്നു. ഇത് നമുക്ക് വാങ്ങാനോ സമ്പാദിക്കാനോ കഴിയുന്ന ഒന്നല്ല-ഇത് സൗജന്യമായി നൽകുന്ന ഒരു സമ്മാനമാണ്. നാം ചെയ്യേണ്ടത് ഒന്നുമാത്രം - അത് സ്വീകരിക്കുക.


¶ പഴയത് ഉപേക്ഷിച്ച് പുതിയത് ധരിക്കുക-രക്ഷയുടെയും നീതിയുടെയും സൗജന്യ സമ്മാനം. അവൻ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന പുതിയ ജീവിതത്തിലേക്ക് ചുവടുവെക്കുക.


*📖 ഈ ദിനത്തേക്കുള്ള വേദഭാഗം 📖*

*2 കൊരിന്ത്യർ 5:17*

_ ഒരുത്തൻ ക്രിസ്തുവിൽ ആയാൽ അവൻ പുതിയ സൃഷ്ടിയാകുന്നു. പഴയതു കഴിഞ്ഞുപോയി, ഇതാ അതു പുതുതായി തീർന്നിരിക്കുന്നു ._


*യെശയ്യാവ് 61:10*

_ഞാൻ യഹോവയിൽ ഏറ്റവും ആനന്ദിക്കും: എന്റെ ഉള്ളം എന്റെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും: അവൻ എന്നെ രക്ഷാ വസ്ത്രം ധരിപ്പിച്ചു നീതി എന്ന അങ്കി ഇടുവിച്ചിരിക്കുന്നു"._



പുതുവത്സരാശംസകൾ !!


🙏🙏🙏🙏🙏🙏🙏


✍️ ✍️ ✍️ Sis Shincy Jonathan Australia 🇦🇺

Transaltion by- Sis Acsah Nelson

Mission sagacity Volunteers

 
 
 

Recent Posts

See All
Encouraging Thoughts

परीक्षा सहने वाला मनुष्य धन्य है!! जीवन में ऐसा कोई नहीं जिसके सामने प्रतिकूलताएँ और संकट न आए हों। प्रलोभन, चुनौतियाँ, संदेह के क्षण,...

 
 
 
Encouraging Thoughts

*Blessed is the one who remains steadfast under trial!* No soul is exempt from the adversities and hardships that life presents....

 
 
 
Encouraging Thoughts

പരീക്ഷ സഹിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ !! ജീവിതത്തിൽ പ്രതികൂലങ്ങളും, പ്രതിസന്ധികളും ഇല്ലാത്ത ആരുമില്ല. പ്രലോഭനങ്ങൾ, വെല്ലുവിളികൾ,...

 
 
 

Comments


bottom of page