top of page

SPECIAL THOUGHT

ഒരു ചിന്ത

വിശ്വാസം

Heb 11:1 "വിശ്വാസം എന്നതോ ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു. "

പ്രിയരേ ! നമുക്ക് വിശ്വാസത്തിന്റെ ഒരു നിർവചനം മുകളിൽ പറഞ്ഞ രീതിയിൽ കാണുവാൻ കഴിയുന്നു. അതിലേക്ക് നമ്മെ നയിക്കുന്ന വിശ്വാസത്തിന്റെ 5 step കൾ താഴെ പ്പറയുന്നു.

1. വിശ്വാസത്തിൽ ക്ഷിണിക്കാതിരിക്കുക

2. അവിശ്വാസത്തിൽ സംശയിക്കരുത്

3. വിശ്വാസത്തിൽ ശക്തി പെടുക

4. ദൈവം ശക്തൻ എന്ന് പൂർണമായ ഉറപ്പ് ഉണ്ടാകുക

5. ദൈവത്തിന് മഹത്വം കൊടുക്കുക

ഇതിന് ആധാരമായി Rom 4 : 19 - 22 പരിശോധിക്കുക. അവിടെ വിശ്വാസത്തിന് മാതൃകയായി നമുക്ക് അബ്രഹാമിനെ കാണുവാൻ കഴിയും. Abraham എന്താണ് ചെയ്തത്. ഈ 5 step കളും തന്റെ ജീവിതത്തിൽ പാലിക്കപ്പെട്ടു.

1. Rom 4 : 19 -- "വിശ്വാസത്തിൽ ക്ഷിണിച്ചില്ല"

100 വയസുള്ള Abraham തന്റെ ശരീരം നിര്ജ്ജിവമായിപ്പോയതും 90 വയസുള്ള സാറയുടെ ഗർഭപാത്രത്തിന്റെ നിർജീവത്വം ഗ്രഹിച്ചിട്ടും, ഇവിടെ "ഗ്രഹിച്ചിട്ടും" എന്ന പദത്തിന്റെ അർത്ഥത്തിന് വളരെ വ്യാപ്തിയുണ്ട് (ധ്യാനാത്മകമായി ഈ ഭാഗം നാം വായിച്ചാൽ നമ്മിലേക്ക് അത് ഉത്തേജിക്കപ്പെടുന്നു) അങ്ങനെ അവരുടെ രണ്ടു പേരുടെയും ശരീരത്തിന്റെ നിർജീവത്വം ഗ്രഹിച്ചിട്ടും അഥവാ മനസ്സിലാക്കിയിട്ടും വിശ്വാസത്തിൽ ക്ഷിണിച്ചില്ല ( ഈ വർത്തമാന കാലത്തിൽ പറഞ്ഞാൽ physically അവർ able അല്ല അഥവാ മെഡിക്കൽ സയൻസിൽ സാധ്യമല്ലാത്തതായ ഒരു കാര്യം). അവിടെ അബ്രഹാം മറ്റെന്തിനേക്കാളും ഉപരിയായി ദൈവത്തിന്റെ വാഗ്‌ദത്തത്തിൽ അല്ലെങ്കിൽ ദൈവത്തിലുള്ള വിശ്വാസത്തിൽ ക്ഷിണിച്ചില്ല.

2. Rom 4 : 20 -- "അവിശ്വാസത്താൽ സംശയിക്കാതെ"

ഇവിടെ അബ്രഹാം ദൈവ വാഗ്‌ദത്തത്തിൽ അവിശ്വാസത്താൽ സംശയിച്ചില്ല. തനിക്കും സാറായ്ക്കും പ്രായത്തിന്റെതായ ശാരീരിക പരിമിതികൾ ഉള്ളത് കൊണ്ട് ദൈവം പറഞ്ഞതായ കാര്യം നടക്കുമോ എന്ന് അവിശ്വസിച്ചില്ല, സംശയിച്ചില്ല.

3. Rom 4 : 21 -- "അവൻ വാഗ്‌ദത്തം ചെയ്തത് പ്രവർത്തിക്കുവാനും ശക്തൻ എന്ന് പൂർണമായി ഉറച്ചു"

അബ്രഹാം, ദൈവം ശക്തൻ എന്ന് പൂർണമായി ഉറച്ചു എന്ന് വായിക്കുന്നു. ദൈവത്തിന്റെ ശക്തിയിൽ, അവിടുത്തെ വല്ലഭത്വത്തിൽ അബ്രഹാമിന് ഉറപ്പുണ്ടായിരുന്നു തന്റെയും സാറായുടെയും ബലഹീനത എന്തുമാകട്ടെ അവിടെ ദൈവത്തിന്റെ ശക്തി വ്യപരിക്കും അവിടുത്തെ വല്ലഭത്വത്തിൻ കരം പ്രവർത്തിക്കും എന്ന് താൻ പൂർണമായി ഹൃദയത്തിൽ ഉറച്ചിരുന്നു.

5. Rom 4 : 20 -- " ദൈവത്തിന് മഹത്വം കൊടുത്തു".

അബ്രഹാം ഇങ്ങനെ വിശ്വാസത്തിൽ ക്ഷിണിക്കാത? , സംശയിക്കാതെ, ശക്തിപ്പെട്ടത് കൊണ്ട്, ഹൃദയത്തിൽ ആ ഉറപ്പ് ലഭിച്ചു. അതു വഴി തനിക്ക് ദൈവത്തിനു മഹത്വം കൊടുക്കുവാൻ ഇടയായി.

Phil 4 : 6 - "എല്ലാറ്റിലും പ്രാർത്ഥനായാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ "സ്തോത്രത്തോടു കൂടെ" ദൈവത്തോട് അറിയിക്കുക". ഇവിടെ പൗലോസും പറയുന്നത് സ്തോത്രത്തോടെ അഥവാ ദൈവത്തെ മഹത്വ പെടുത്തി അറിയിക്കുവാൻ.

1Thesso 5 : 17,18 - "ഇടവിടാതെ പ്രാർത്ഥിക്കുവിൻ, എല്ലാറ്റിനും സ്തോത്രം ചെയ്യുവിൻ" ഇവിടെയും ദൈവത്തെ മഹത്വപ്പെടുത്താൻ പൗലോസ് ആഹ്വനം ചെയ്യുന്നു. വിശ്വാസം ഉണ്ടെങ്കിൽ മാത്രമേ നമുക്ക് ശരിയായി പ്രാത്ഥിക്കാനും കഴിയുകയുള്ളു. നാം പ്രാർത്ഥിക്കുന്നത് ആരോടാണോ ആ ദൈവത്തിന് തന്റെ വിഷയത്തിൻ മേൽ പ്രവർത്തിക്കാൻ കഴിയും എന്നുള്ള ഒരു ഉത്തമമായ വിശ്വാസം ഉണ്ടെങ്കിൽ മാത്രമേ, പ്രാര്ഥിച്ചിട്ടു കാര്യമുള്ളൂ.

ഈ തരത്തിൽ ഈ ലോകത്തിൽ ജീവിക്കുന്ന നമുക്ക് ഓരോരുത്തർക്കും പല വിധമായ ആവശ്യങ്ങൾ ഉണ്ട്, ആഗ്രഹങ്ങൾ ഉണ്ട്. നാം നമ്മുടെ ദൈവത്തോട് പ്രാർത്ഥിക്കുമ്പോൾ എന്റെ ദൈവം അത് പ്രവർത്തിക്കാൻ മതിയായവൻ എന്ന് വിശ്വസിക്കാറുണ്ടോ? നമ്മുടെ പ്രാർത്ഥനയുടെ വിഷയത്തിൽ ദൈവം പ്രവർത്തിക്കാൻ താമസിക്കുമ്പോൾ നാം വിശ്വാസത്തിൽ ക്ഷിണിച്ചു പോകാറുണ്ടോ? ദൈവത്തെ നാം സംശയിച്ചിട്ടുണ്ടോ? നമ്മുടെ ആവശ്യങ്ങൾ, അല്പം താമസിച്ചാലും ദൈവം നടത്തുവാൻ പ്രാപ്തൻ എന്ന് ദൈവത്തിൽ വിശ്വസിച്ചു ശക്തി പെടാറുണ്ടോ? നമ്മുടെ വിഷയത്തിൻ മേൽ ദൈവം പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു എന്നുള്ള ഒരു പൂർണ്ണമായ ഉറപ്പ് നമുക്ക് ഉണ്ടോ? എങ്കിൽ ആ ഉറപ്പിന്റെ അടിസ്ഥാനത്തിൽ ദൈവത്തിന് ഓരോ ദിവസവും മഹത്വം കൊടുക്കാൻ സാധിക്കുന്നുണ്ടോ? ദൈവമേ !! അവിടുന്ന് എന്റെ വിഷയത്തിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതിനാൽ സ്തോത്രം എന്ന് നമുക്ക് പറയാൻ കഴിയണം. അവിടെ യാണ് ബൈബിൾ പറയുന്നത് പോലെ അബ്രഹാമിനെ നമുക്ക് മാതൃകയാക്കുവാൻ കഴിയുന്നത് . നമ്മുടെ വിഷയം എന്തു മാകട്ടെ! മനുഷ്യരുടെ നോട്ടത്തിൽ, സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ, ലോകത്തിന്റെ വ്യവസ്ഥക്ക് അനുസരിച്ചു്, മെഡിക്കൽ സയൻസിൽ, അങ്ങനെ ഏതു രീതിയിൽ ആയാലും നടക്കുവാൻ സാധിക്കാത്തതായി നാം ചിന്തിക്കുന്നുണ്ടോ? എങ്കിൽ പ്രിയരേ ! ബൈബിൾ ന്റെ അടിസ്ഥാനത്തിൽ പറയുന്നു, ഈ 5 step കൾ നിങ്ങളുടെ ജീവിതത്തിൽ പ്രാവർത്തികമാക്കുക. അത് നമുക്ക് കഴിയുന്നതാണ് എന്ന് അബ്രഹാമിന്റെ ജീവിതം ഉദാഹരണമായി നമുക്ക് കാണാൻ കഴിയും. നമ്മെ പോലെ ഒരു മനുഷ്യനായിരുന്നു അബ്രഹാം. അപ്പോൾ ഇത് നമുക്കും സാധിക്കും. അങ്ങനെയെങ്കിൽ നാം പ്രാർത്ഥിക്കുന്ന വിഷയത്തിൽ അത്യുന്നതനായ ദൈവം പ്രവർത്തിക്കും എന്നുള്ള വിശ്വാസത്തിൽ ക്ഷിണിച്ചു പോകാതെ, ദൈവ കരത്തെ സംശയിക്കാതെ, പ്രതികൂലങ്ങളുടെ മധ്യത്തിൽ ഓരോ ദിവസവും വിശ്വാസത്തിൽ ശക്തിപ്പെട്ടുകൊണ്ട് (അബ്രഹാമും സാറയും പല പ്രതികൂലങ്ങളും നേരിട്ടവരാണ് ), നമ്മുടെ പ്രാർത്ഥനയുടെ വിഷയത്തിൽ ദൈവം പ്രവർത്തിക്കാൻ ശക്തൻ, യഹോവയാൽ കഴിയാത്ത വല്ല കാര്യവുമുണ്ടോ? എന്ന് പൂർണമായി ഉറച്ചു കൊണ്ട്, ദൈവം പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതിനായി, (പ്രവർത്തിച്ചതിനായി ) സ്തോത്രം ചെയ്ത്, ദൈവത്തെ മഹത്വപ്പെടുത്തി ജീവിക്കുവാൻ ദൈവം നമ്മെ ഓരോരുത്തരെയും സഹായിക്കട്ടെ ! വിശ്വാസത്തിൽ അബ്രഹാമിനെ മാതൃകയാക്കി നമുക്ക് ജീവിക്കാം. അതാണ് സൃഷ്ടിതാവായ ദൈവം തന്റെ സൃഷ്ടികളിൽ നിന്ന് ആഗ്രഹിക്കുന്നത്. അതിനായി ദൈവം നമ്മെ ബലപ്പെടുത്തട്ടെ !

ദൈവ നാമം വാഴ്ത്തപ്പെടുമാറാകട്ടെ !! ആമേൻ !!


Written by ✍✍✍✍✍✍✍✍✍✍✍

Sis Reny saji Muscat

 
 
 

Recent Posts

See All
Encouraging Thoughts

"விசுவாசம் அதுதானே எல்லாம்?" நாம் இந்த உலகில் வாழும் போது, அது விசுவாசத்தின் அடிப்படையில் தான். அடுத்த நிமிடம் என்ன நடைபெறுமோ என்று...

 
 
 
Encouraging Thoughts

*✨ പ്രോത്സാഹജനകമായ ചിന്തകൾ 😁* °•°•°•°•°•°•°•°•°•°•°•°•°•°•°•°•°• ഞാൻ ആരാണെന്ന് നിങ്ങൾ പറയുന്നു?* യേശു തന്റെ ശിഷ്യന്മാരോട് ചോദിച്ച...

 
 
 
Encouraging Thoughts

"हर चीज़ का एक समय होता है। जीवन में हर चीज़ का एक समय होता है। खुशी का, दुख का, उत्थान का, पतन का, चुनौतियों का, विकास का, नई शुरुआत...

 
 
 

Comments


bottom of page