മനുഷ്യപുത്രാ, ഈ പുരുഷന്മാർ തങ്ങളുടെ വിഗ്രഹങ്ങളെ ഹൃദയത്തിൽ സ്മരിച്ചു തങ്ങളുടെ അകൃത്യഹേതു തങ്ങളുടെ മുമ്പിൽ വെച്ചിരിക്കുന്നു; അവർ ചോദിച്ചാൽ ഞാൻ ഉത്തരമരുളുമോ?
( യെഹെസ്കേൽ 14 : 3 )
Son of man, these men have set up their idols in their heart, and put the stumblingblock of their iniquity before their face: should I be enquired of at all by them?
( Ezekiel 14 : 3 )
ദൈവ നാമത്തിന് മഹത്വമുണ്ടാകട്ടെ.
ഒരു ചെറിയ ചിന്ത നമുക്ക് ഒരുമിച്ചു ദൈവത്തോട് ചേർന്ന് ചിന്തിക്കാം.
മുകളിൽ കോട്ടു ചെയ്തിരിക്കുന്ന തിരുവചനം ദൈവം ഇസ്രായേൽ മക്കളോടുള്ള ബന്ധത്തിൽ അവരോട് സംസാരിക്കുന്നതാണ്. എന്നുവച്ചാൽ ദൈവമാക്കളോട് സംസാരിക്കുന്നു.
ദൈവം പറയുന്നത് തന്റെ മക്കൾ ഹൃദയത്തിൽ സൂക്ഷിക്കുന്ന
വിഗ്രഹത്തെ പറ്റിയാണ്.
എന്താണ് ദൈവം വിഗ്രഹം എന്ന് സൂചിപ്പിക്കുന്നത്?.
ഞാനും നിങ്ങളും എന്തിനാണ് ഹൃദത്തിൽ പ്രമുഖ സ്ഥാനം കൊടുക്കുന്നത്? ദൈവത്തിനോ അതോ നാമുമായി ബന്ധപ്പെട്ടിട്ടുള്ള ലോകത്തിലെ നശിച്ചു പോകുന്ന താത്കാലിക
വസ്തുക്കളെ കുറിച്ചാണോ?
ദൈവത്തെയും ദൈവ രാജ്യത്തെയും വിട്ട് ലോകത്തെയും ലോകത്തിലുള്ളതിനെയും കുറിച്ചുള്ള ചിന്തകളെ ദൈവം വിഗ്രഹമായി കണക്കിടുന്നു.
അതായത്, നാളത്തെക്കുറിച്ചുള്ള വ്യാകുലങ്ങൾ,
വസ്തു വകകളെ കുറിച്ചുള്ള ചിന്തകളും അതിന്റെ അവകാശവാദവും, ധനത്തെ കുറിച്ചുള മോഹവും അതിനോടുള്ള ഭ്രമവും,
ബന്ധുമിത്രാധികളെ കുറിച്ചുള്ള ആശങ്കപ്പെടൽ, ഭാര്യ, ഭർത്താവ്. മക്കൾ, എന്നിവരെ കുറിച്ചുള്ള ആകുലത, ജഡത്തിനായുള്ള മോഹങ്ങൾ, എന്നീ വകകൾ എല്ലാം ദൈവ സന്നിധിയിൽ വിഗ്രഹങ്ങൾ ആണ്.
ആര് ദൈവത്തിന് ആദ്യ സ്ഥാനം കൊടുക്കാതെ ഈ വകകൾക്കായി മുൻതൂക്കം കൊടുക്കുന്നവോ, അവരുടെ നിലവിളിയും പ്രാർത്ഥനയും ദൈവം കേൾക്കുകയും കൈകൊള്ളുകയും
ഇല്ല എന്നാണ് എഹെസ്‌ക്കൽ 14ൻറെ 3 ൽ പറഞ്ഞിരിക്കുന്നത്.
ആയതിനാൽ പ്രിയ ദൈവജനമേ നാം നമ്മെ തന്നെ ദൈവത്തിന് പൂർണമായി സമർപ്പിച്ചു കൊണ്ട് ദൈവത്തെയും ദൈവ രാജ്യത്തെയും അന്വേഷിക്കാം. അതോടൊപ്പം നമുക്ക് ഈ ലോകജീവിതത്തിനു ആവശ്യം ഉള്ളതെല്ലാം നമ്മുടെ സ്വർഗസ്ഥനായ പിതാവിന്റെ കൈകൾ നമ്മൾക്ക് തരും.
ദൈവം വിശ്വസ്ഥൻ.
ഈ കേൾപ്പിച്ച ദൈവീക ആലോചന പ്രകാരം നമുക്ക് ദൈവം തന്ന ഈ ഭൂമിയിൽ ദൈവം തരുന്ന ജീവിതം നയിക്കാം.
സകല മഹത്വവും നമ്മുടെ സ്വർഗീയ പിതാവിന് സമർപ്പിക്കാം. Amen 🙏
Written by ✍✍✍✍✍✍✍✍✍✍
Bro Vishwanath Divakaran
Comments