[30/09, 8:24 am] Acsah Nelson: 💕💕💕💕💕💕💕💕💕
"Prayers that Seeks God's Will: Amid Tribulations"
💝 Luke 22:42
Saying, "Father if it is Your will, take this cup away from Me: nevertheless not My will but Yours, be done"
The intensity and depth of this prayer will be unravelled to us when we come to know the person who made this prayer and the terribility of the situation into which he was destined to enter. Yes! it is none other than our Lord Jesus Christ. As a complete man, Christ is going through extreme pain and terrible mental agony. A situation where nothing, but the thought of escaping would be pronounced. It is in such a heart-rending moment Christ has attempted this prayer. We can't even imagine interrogating God's will in such an appalling condition of our life where our desires to detach from it alone matter to us.
As our life cycle proceeds... we may come across many situations where we are helpless, unable to raise our voices, inefficient to equipped with a solution. It may happen in our family circles, within our church, deep in our personality or any other aspects of our life.
So, here we discuss how to face this span of times bravely by leaning on Christ, the perfect example.
1️⃣ Confess our state of mind by prioritising the will of God.
Luke 22:42
Christ has opened His whole heart and His desire to the Father but, by prioritising God's will. That's the point.
Sometimes our situations may prompt us not to seek God's will. Instead, they will force us to pray for the execution of our will alone. It's not our fault, but the dreadfulness of that situation.
But if we could confess every anxiety of ours to Him by giving importance to His will, that moment will forever remain as the triumphed ones.
2️⃣ Comprehend the notion of God's strength that superceeds our vulnerabilities.
Luke 22:4
" Then an angel appeared to him from heaven, strengthening him.
Here we saw the arrival of an angel to infuse Christ with strength."
There will be some experiences of distress that God intends for us. No, it's not because of our flaws. But because He wants us to be enlightened with some valuable lessons. Amid those struggling moments we should be aware of the vastness of God's strength that goes beyond our understanding. Our Lord will instil us with his unconquerable strength.
3️⃣ Experience the final goodness.
Luke 24: 51-53
Christ's submission of His whole self unto the Lord leads to the crucification which delivered us, the wretched ones.
After all these days of suffering and struggling, in the end, God will enable us to experience that conclusive bliss that none can offer. All we have to do is to pray for His will irrespective of any circumstances.
The life of Job is a profound example of this whole process. From a man of nothingness, he has been elevated to one with immeasurable blessings. That's how he has evolved through his vehement trust in God.
Dear brethren,
It is a common trend that we seek God's will only in the crucial needs of our life like deciding on a job, proceeding with a marriage proposal etc... But let it be a habit of ours to ask for His desire even in those tormenting circumstances.
Seek His will, comprehend his strength and finally experience the ultimate goodness.
May the Almighty enable us to be so.
Amen
🙏🏻🙏🏻🙏🏻🙏🏻😇🙏🏻🙏🏻🙏🏻🙏🏻
[30/09, 8:24 am] Acsah Nelson: 🎀🎀🎀🎀🎀🎀🎀🎀🎀
"കഷ്ടതയുടെ നടുവിലും ദൈവഹിതത്തെ ആരായുന്ന പ്രാർത്ഥനകൾ"
🙏🙏🙏🙏🙏🙏🙏🙏🙏
💠 ലൂക്കോസ് 22:42
'പിതാവേ നിനക്ക് മനസ്സുണ്ടെങ്കിൽ ഈ പാനപാത്രം എങ്ങൽ നിന്നും നീക്കേണമേ, എങ്കിലും എന്റെ ഇഷ്ടമല്ല നിന്റെ ഇഷ്ടം തന്നെ ആകട്ടെ എന്ന് പ്രാർത്ഥിച്ചു.'
ഈ വാക്യ ശകലത്തിന്റെ ആഴവും വ്യാപ്തിയും മനസ്സിലാക്കണമെങ്കിൽ ഈ പ്രാർത്ഥന ചെയ്ത വ്യക്തി ആരെന്നും അദ്ദേഹം കടന്നുപോയ അവസ്ഥയുടെ കഠിനത എന്തെന്നും നാം അറിയണം. അതെ, സാക്ഷാൽ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ക്രൂശ് മരണത്തിന് തൊട്ടു മുൻപുള്ള പ്രാർത്ഥന. ഒരു സമ്പൂർണ്ണ മനുഷ്യൻ എന്ന നിലയിൽ, കഠിനമായ വേദനയിലൂടെയും ഭയാനകമായ മാനസിക വ്യഥയിലൂടെയും നമ്മുടെ കർത്താവ് കടന്നുപോകുന്നു. ഈ അവസ്ഥയിൽനിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടണം എന്നതല്ലാതെ വേറെ ഒരു ചിന്തയും മനസ്സിലൂടെ കടന്നു വരാത്ത ഒരു അവസ്ഥ. അത്യന്തം ഹൃദയനുറുക്കത്തിന്റെ ഈ അവസരത്തിലാണ് കർത്താവ് ഈ പ്രാർത്ഥന ചെയ്യുന്നത്. നീറുന്ന ശോധനകളുടെ നടുവിൽ ആ അവസ്ഥയ്ക്ക് എങ്ങനെയെങ്കിലും മാറ്റം ഉണ്ടാകണം എന്ന് പ്രാർത്ഥിക്കുന്നത് അല്ലാതെ ദൈവഹിതത്തെ ആരാഞ്ഞുകൊണ്ട് പ്രാർത്ഥിക്കുന്നതിനെപ്പറ്റി നമുക്ക് ചിന്തിക്കാൻ പോലും കഴിയില്ല.
നമ്മുടെ ജീവിത യാത്രയിലും ഇങ്ങനെ വളരെ നിസ്സഹായമായ, നമ്മുടെ ശബ്ദമുയർത്താൻ കഴിയാത്ത, പരിഹാരം കണ്ടെത്താൻ കഴിയാത്ത അനേകം സാഹചര്യങ്ങളുടെ നാം കടന്നു പോയേക്കാം. നമ്മുടെ കുടുംബത്തിലോ, സഭയിലോ, വ്യക്തി ജീവിതത്തിലോ, അങ്ങനെ ജീവിതത്തിന്റെ ഏത് സാഹചര്യത്തിലും ഇത്തരം അനുഭവങ്ങൾ കടന്നുവരാം.
ഇങ്ങനെയുള്ള തീ ചൂളയുടെ സമയങ്ങൾ നമുക്ക് എങ്ങനെ ധീരമായി നേരിടാം എന്ന് കർത്താവായ യേശുക്രിസ്തുവിന്റെ ജീവിതത്തിലൂടെ പരിശോധിക്കാം.
1️⃣ ദൈവഹിതത്തിന് പ്രാധാന്യം നൽകിക്കൊണ്ട് നമ്മുടെ ഹൃദയത്തിന്റെ അവസ്ഥകളെ കർത്താവിനോട് തുറന്നുപറയുക.
ലൂക്കോസ് 22:42
തന്റെ ഹൃദയത്തിലെ ആഗ്രഹം എന്തെന്ന് പിതാവിനോട് അറിയിക്കുന്നതിനോടൊപ്പം തന്നെ ദൈവഹിതത്തിന് നമ്മുടെ കർത്താവ് പ്രാധാന്യം നൽകുന്നു.
നമ്മുടെ ജീവിതത്തിലും ചില സാഹചര്യങ്ങൾ ദൈവഹിതത്തെ ആരായുവാൻ പ്രാർത്ഥിക്കാതിരിക്കേണ്ടതിന് നമ്മെ പ്രേരിപ്പിക്കും. മറിച്ച് നമ്മൾ എന്ത് ആഗ്രഹിക്കുന്നോ അത് നടക്കണേ എന്ന് പ്രാർത്ഥിക്കുന്നതിനായിരിക്കും നമ്മെ പ്രോത്സാഹിപ്പിക്കുന്നത്. അത് ഒരിക്കലും നമ്മുടെ തെറ്റല്ല, പകരം ആ സാഹചര്യങ്ങളുടെ ഭയാനകത ആയിരിക്കാം.
എന്നാൽ അത്തരം സാഹചര്യങ്ങളിൽ ദൈവഹിതത്തെ ആരാഞ്ഞു കൊണ്ട് പ്രാർത്ഥിക്കുവാൻ നമുക്ക് സാധിക്കും എങ്കിൽ എക്കാലത്തും ഓർത്തിരിക്കുവാൻ കഴിയുന്ന വിജയത്തിന്റെ അനുഭവങ്ങളായി ദൈവം അതിനെ മാറ്റും.
2️⃣ നമ്മുടെ ബലഹീനതകളിൽ തികഞ്ഞു വരുന്ന ദൈവശക്തിയെക്കുറിച്ച് മനസ്സിലാക്കുക.
ലൂക്കോസ് 22:43
'അവനെ ശക്തിപ്പെടുത്തുവാൻ സ്വർഗ്ഗത്തിൽ നിന്ന് ഒരു ദൂതൻ അവന് പ്രത്യക്ഷനായി'.
ഇവിടെ കർത്താവിന് ശക്തിപകരുന്നതിനായി ഒരു ദൂതന്റെ ആഗമനത്തെ നാം കാണുന്നു.
ദൈവം അനുവദിക്കുന്ന ചില കഷ്ടതകൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാകും. അത് ഒരിക്കലും നമ്മുടെ കുറ്റങ്ങൾ കൊണ്ടാകണം എന്നില്ല. ദൈവത്തിന് നമ്മെ പഠിപ്പിക്കാൻ ചില പാഠങ്ങൾ ഉണ്ടാകും. അത്തരത്തിലുള്ള വൈഷ്യമ്യഘട്ടങ്ങളിൽ നമ്മുടെ അറിവുകൾക്കും വളരെ കാതങ്ങൾ അപ്പുറമുള്ള ദൈവീക ശക്തിയെക്കുറിച്ച് നാം ബോധമുള്ളവർ ആയിരിക്കണം. നമ്മുടെ സാഹചര്യങ്ങൾ ഏതുമായിക്കൊള്ളട്ടെ, ബലഹീനതയിൽ തുണ നിൽക്കുന്ന ദൈവീക ശക്തിയെ മനസ്സിലാക്കി അതിനായി പ്രാർത്ഥിച്ചാൽ അളവില്ലാത്ത ശക്തി പകർന്ന് നമ്മെ ദൈവം സഹായിക്കും.
3️⃣ ഒടുവിലത്തെ നന്മയെ അനുഭവമാക്കുക.
ലൂക്കോസ് 24: 51-53
കഷ്ടതയുടെയും കണ്ണീരിന്റെയും ഈ ദിനങ്ങൾ ഒക്കെയും കഴിഞ്ഞ് ഒടുവിൽ ദൈവീക നന്മയെ അനുഭവമാക്കുവാൻ ദൈവം നമ്മെ സഹായിക്കും. അതിനായി നാം ചെയ്യേണ്ടത് ഇത്രമാത്രം... ദൈവിക ഹിതത്തിനു വേണ്ടി പ്രാർത്ഥിക്കുക.
ഇയ്യോബിന്റെ ജീവിതം ഇതിന് നമുക്കൊരു ഉത്തമ ഉദാഹരണമാണ്. ഒന്നുമില്ലാതിരുന്ന അവസ്ഥയിൽ നിന്നും അളവറ്റ അനുഗ്രഹത്തിന്റെ അവകാശി എന്ന നിലയിലേക്ക് ദൈവം ഇയോബിനെ എടുത്തുയർത്തി. കാരണം ഇയ്യോബ് ദൈവത്തിൽ ശക്തമായി വിശ്വസിച്ചിരുന്നു, ദൈവീക ഹിതത്തിന്റെ നിർവഹണത്തിനായി തന്നെ പൂർണ്ണമായി സമർപ്പിച്ചിരുന്നു.
പ്രിയ സഹോദരങ്ങളേ,
വിവാഹത്തിന്, ജോലിക്ക്... അങ്ങനെ ജീവിതത്തിന്റെ സുപ്രധാനമായ ആവശ്യങ്ങളുടെ മുഖത്ത് മാത്രം ദൈവഹിതത്തെ ആരായുക എന്നത് നമ്മുടെ ഇടയിൽ ഒരു പതിവാണ്. എന്നാൽ സാഹചര്യങ്ങൾ ഏതുമായിക്കൊള്ളട്ടെ, തീ ചൂളയുടെ അനുഭവങ്ങൾ എങ്ങനെയുമായിക്കൊള്ള ട്ടെ അതിന്റെ നടുവിൽ ദൈവഹിതത്തെ ആരായുവാൻ, ദൈവീക ശക്തിയെ മനസ്സിലാക്കുവാൻ, ഒടുവിൽ ദൈവീക നന്മ അനുഭവമാക്കുവാൻ വലിയവനായ ദൈവം നമ്മെ സഹായിക്കട്ടെ.
ആമേൻ
🙏🙏😊🙏🙏
Written by ✍✍✍✍✍✍✍✍✍✍✍✍
Sis Acsah Nelson Ernakulam
Comments