top of page

Special Thoughts

മനുഷ്യൻ മരിച്ചാൽ വീണ്ടും ജീവിക്കുമോ?

വിശുദ്ധ ഗ്രന്ഥമാകുന്ന ബൈബിളിലെ 18 മത്തെ പുസ്തകത്തിൽ ഇയ്യോബ് എന്ന ഭക്തൻ ചോദിക്കുന്ന ചോദ്യത്തിന് ബൈബിളിൽ നിന്ന് തന്നെ ഉത്തരം കണ്ടെത്തണം.

ചോദ്യങ്ങൾ:-

1️⃣ ഇയ്യോബ് 14:4- അശുദ്ധനിൽ നിന്നും ജനിച്ച വിശുദ്ധൻ ഉണ്ടോ?

2️⃣ ഇയ്യോബ്14:10- മനുഷ്യൻ പ്രാണനെ വിട്ടാൽ പിന്നെ എവിടെ?

3️⃣ ഇയ്യോബ് 14:14- മനുഷ്യൻ മരിച്ചാൽ വീണ്ടും ജീവിക്കുമോ?

ഒന്നാമത്തെ ചോദ്യം പരിശോധിക്കാം. മനുഷ്യനിൽ നിന്നും ജനിക്കുന്ന മനുഷ്യർ എല്ലാം പാപികളാണ് എന്നാണ് ബൈബിൾ പറയുന്നത്. സങ്കീർത്തനങ്ങൾ 148:6ൽ 'അവൻ അവയെ സദാ കാലത്തേക്കും ലംഘിക്കരുതാത്ത ഒരു നിയമം വെച്ചിരിക്കുന്നു'. ദൈവ കൽപ്പനയായ നിയമം. ആദിമ മനുഷ്യരായ ആദാമും ഹവ്വയും നിയമലംഘനം ചെയ്തു.

ഉല്പത്തി 1:26 അനന്തരം ദൈവം: 'നാം നമ്മുടെ സ്വരൂപത്തിലും സാദൃശ്യത്തിലും മനുഷ്യനെ ഉണ്ടാക്കുക'.

ഉല്പത്തി 2:7ൽ ദൈവം മനുഷ്യനെ നിലത്തെ പൊടി കൊണ്ട് നിർമ്മിച്ചു എന്നു കാണുന്നു.

ഉല്പത്തി 2: 15-17- ദൈവം നൽകിയ കല്പന മനുഷ്യൻ ലംഘിച്ചതായി കാണുവാൻ സാധിക്കുന്നു. അതിനാൽ മനുഷ്യന് ആത്മീക മരണം സംഭവിച്ചു.

ഉല്പത്തി 6:6- താൻ ഭൂമിയിൽ മനുഷ്യനെ ഉണ്ടാക്കുക കൊണ്ട് യഹോവ അനുതപിച്ചു അതു അവന്റെ ഹൃദയത്തിന് ദുഃഖമായി.

റോമർ 5:12- അതുകൊണ്ട് ഏക മനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്യുകയാൽ മരണം സകല മനുഷ്യരിലും പരന്നിരിക്കുന്നു.

സങ്കീർത്തനങ്ങൾ14:1-3

റോമർ 6:23- പാപത്തിന്റെ ശമ്പളം മരണമത്രേ: ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നെ.

പാപത്തിന്റെ നിർവചനം - ദൈവം ചെയ്യുവാൻ പറയുന്ന കാര്യങ്ങൾ ചെയ്യാതിരിക്കുകയും ചെയ്യരുത് എന്ന് പറയുന്ന കാര്യങ്ങൾ ചെയ്യുകയും ചെയ്യുന്നതാണ് പാപം.

ചോദ്യം 2: ഇയ്യോബ് 14:10- മനുഷ്യൻ പ്രാണനെ വിട്ടാൽ പിന്നെ എവിടെ?

ഈ ഭൂമിയിൽ ജനിക്കുന്ന മനുഷ്യർ സ്ത്രീ- പുരുഷ, വർണ്ണ -വർഗ്ഗ വ്യത്യാസം കൂടാതെ മരിക്കും എന്നത് ഉറപ്പാണ്. എന്നാൽ മനുഷ്യൻ ഈ ലോകത്തിൽ എങ്ങനെ ജീവിക്കണമെന്നും അവന്റെ മരണശേഷം എന്തൊക്കെ സംഭവിക്കും എന്നും വിശുദ്ധ തിരുവെഴുത്തിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്.

നമ്മുടെ കർത്താവായ യേശുക്രിസ്തു അവിടുന്നിന്റെ ഐഹിക ലോക ജീവിതത്തിൽ മരിച്ചുപോയ പലരെയും ഉയർപ്പിച്ചിട്ടുണ്ട്.

ഞാൻ തന്നെ വഴിയും സത്യവും ജീവനും പുനരുദ്ധാനവും ആകുന്നു. എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും എന്ന് പറഞ്ഞിരിക്കുന്നു.

യോഹന്നാൻ 11:26- ജീവിച്ചിരുന്ന എന്നിൽ വിശ്വസിക്കുന്നവൻ ഒരുനാളും മരിക്കുകയില്ല.

ഇത്രയധികം തിരുവെഴുത്തുകളിൽ നിന്ന് നമുക്ക് ഉറപ്പുവരുത്തുവാൻ കഴിയുന്ന ഒരു വസ്തുതയുണ്ട്. കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന മനുഷ്യന്റെ ആത്മാവ് നിത്യ പരുതീസയിൽ അഥവാ സ്വർഗത്തിൽ ആയിരിക്കും. ക്രൂശീകരണ വേളയിൽ ക്രൂശിലെ ഒരു കള്ളനോട് കർത്താവ് പറയുന്നത് നീ ഇന്ന് എന്നോട് കൂടെ പറുദീസയിൽ ഇരിക്കും എന്നാണ്.

ഈ വാക്കുകളിലൂടെ കണ്ണോടിക്കുന്ന പ്രിയ സുഹൃത്തേ,

റോമർ 10:8- എന്നാൽ എന്ത്? വചനം നിനക്ക് സമീപമായി നിന്റെ വായിലും നിന്റെ ഹൃദയത്തിലും ഇരിക്കുന്നു. അതു ഞങ്ങൾ പ്രസംഗിക്കുന്ന വിശ്വാസ വചനം തന്നെ.

റോമർ 10:9- യേശുവിനെ കർത്താവ് എന്ന് വായിക്കൊണ്ട് ഏറ്റു പറയുകയും ദൈവം അവനെ മരിച്ചവരുടെ ഇടയിൽ നിന്ന് ഉയർത്തെഴുന്നേൽപ്പിച്ചു എന്ന് ഹൃദയംകൊണ്ട് വിശ്വസിക്കുകയും ചെയ്താൽ നീ രക്ഷിക്കപ്പെടും.

ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ.

ആമേൻ.


Written by - Bro Ayyappan Aluvua

Typing and editing- Sis Acsah Nelson

 
 
 

Recent Posts

See All
Encouraging Thoughts

"விசுவாசம் அதுதானே எல்லாம்?" நாம் இந்த உலகில் வாழும் போது, அது விசுவாசத்தின் அடிப்படையில் தான். அடுத்த நிமிடம் என்ன நடைபெறுமோ என்று...

 
 
 
Encouraging Thoughts

*✨ പ്രോത്സാഹജനകമായ ചിന്തകൾ 😁* °•°•°•°•°•°•°•°•°•°•°•°•°•°•°•°•°• ഞാൻ ആരാണെന്ന് നിങ്ങൾ പറയുന്നു?* യേശു തന്റെ ശിഷ്യന്മാരോട് ചോദിച്ച...

 
 
 
Encouraging Thoughts

"हर चीज़ का एक समय होता है। जीवन में हर चीज़ का एक समय होता है। खुशी का, दुख का, उत्थान का, पतन का, चुनौतियों का, विकास का, नई शुरुआत...

 
 
 

Commentaires


bottom of page