Special Thoughts
- kvnaveen834
- Dec 11, 2023
- 1 min read
സഹോദരന്മാരെക്കുറിച്ചു ള്ള നെഹമ്യാവിന്റെ വിചാരവും അവർക്ക് വേണ്ടി ദൈവത്തോടുള്ള പ്രാർത്ഥനയും
നെഹമ്യാവ് 1:1,2
"ഞാൻ ശൂശൻ രാജധാനിയിൽ ഇരിക്കുമ്പോൾ എന്റെ സഹോദരന്മാരിൽ ഒരുത്തനായ, ഹനാനിയും യെഹൂദായിൽ നിന്ന് ചില പുരുഷന്മാരും വന്നു: ഞാൻ അവരോട് പ്രവാസത്തിൽ നിന്നും തെറ്റി ഒഴിഞ്ഞുപോയ യഹൂദന്മാരെക്കുറിച്ചും യെരുശലേമിനെക്കുറിച്ചും ചോദിച്ചു."
നെഹമ്യാവ് രാജാവിന്റെ പാനപാത്രവാഹകനായിരു ന്നു എന്ന് 11-ന്നാം വാക്യത്തിൽ നിന്നും മനസ്സിലാക്കാം. ഒരു വലിയ പദവിയിൽ ആയിരുന്നിട്ട് കൂടി തന്റെ സഹോദരന്മാരായ യിസ്രായേൽ മക്കളെക്കുറിച്ച് വളരെയധികം ചിന്താഭാരമുള്ള ഒരു വ്യക്തിയായിരുന്നു അദ്ദേഹം. തന്റെ ജോലിത്തിരക്കിനിടയിലും വിശ്രമവേളകളിലും സഹോദരന്മാരുടെ കഷ്ടതയെയും കണ്ണുനീരിനെയുംക്കുറിച്ച് അദ്ദേഹം ചോദിച്ചറിഞ്ഞു.
1:1-ന്നാം വാക്യത്തിൽ 'ഞാൻ ശൂശൻ രാജധാനിയിൽ ഇരിക്കുമ്പോൾ' എന്ന് കാണാൻ സാധിക്കുന്നു. യിസ്രായേൽ ജനത്തിന്റെ പ്രയാസങ്ങൾ അറിയാനുള്ള നെഹമ്യാവിന്റെ ആഗ്രഹത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.
യിസ്രായേൽ മക്കളെക്കു റിച്ച് കേട്ട വർത്തമാനം നെഹമ്യാവിനെ ഏറെ സങ്കടപ്പെടുത്തിയതായി നാലാം വാക്യത്തിൽ നിന്ന് മനസ്സിലാക്കാം. ഈ വിഷയത്തിൽ പരിഹാരം കാണുവാൻ നെഹമ്യാവ് സ്വർഗ്ഗത്തിലെ ദൈവത്തിന്റെ മുൻപാകെ മുട്ടുമടക്കി.
ഗലാത്യർ 6:2 ൽ 'തമ്മിൽ തമ്മിൽ ഭാരങ്ങളെ ചുമക്കുക' എന്ന് പറയുന്നു.
യാക്കോബ് 5:16 ലും 'ഒരുവന് വേണ്ടി ഒരുവൻ പ്രാർത്ഥിപ്പിൻ' എന്ന് ഓർപ്പിക്കുന്നുണ്ട്.
പ്രിയ ദൈവ മക്കളെ, നെഹമ്യാവിനെപ്പോലെ സഹോദരങ്ങളുടെ കഷ്ടതയിലും കണ്ണുനീരിലും ദുഃഖത്തിലും അവരുടെ കാര്യങ്ങൾ അന്വേഷിക്കുവാനും, അവരുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലുവാനും നമുക്ക് കഴിയട്ടെ. അങ്ങനെ സഹോദരന്മാരുടെ ഭാരങ്ങളെ ചുമക്കുന്നതിലൂടെയും,ദൈവസ്നേഹത്തിൽ അന്യോന്യം മറക്കുകയും ക്ഷമിക്കുകയും ചെയ്യുന്നതിലൂടെയും ദൈവനാമം നമ്മളിലൂടെ മഹത്വപ്പെടട്ടെ.
🙏 ആമേൻ🙏
തുടരും.....
Written by - Bro Ayyappan Aluva
Type and Editing- Sis Acsah Nelson
Comments