top of page
Writer's picturekvnaveen834

Special Thoughts

✨ *പ്രോത്സാഹജനകമായ ചിന്തകൾ* 😁

°•°•°•°•°•°•°•°•°•°•°•°•°•°•°•°•°••°•°•°•

*★ യോസേഫിൻ്റെ ജീവിതത്തിൽ നിന്നുള്ള പാഠങ്ങൾ - 5*


*_കർത്താവ് യോസേഫിനോടൊപ്പം ഉണ്ടായിരുന്നതുകൊണ്ട്_*


*ഉല്പത്തി 39: 1-6, 21-23*

_1 എന്നാൽ യോസേഫിനെ മിസ്രയീമിലേക്ക് കൊണ്ടുപോയി; അവനെ അവിടെ കൊണ്ടുവന്ന യിശ്മായേല്യരുടെ കയ്യിൽ നിന്ന് ഫറവോന്റെ ഒരു ഉദ്യോഗസ്ഥനായി അകമ്പടി നായകനായ പോത്തീഫർ എന്ന ഒരു മിസ്രയീമ്യൻ അവനെ വിലക്കു വാങ്ങി .

_2 *യഹോവ യോസേഫിനോടുകൂടെ ഉണ്ടായിരുന്നതു കൊണ്ട്*, അവൻ കൃതാർത്ഥനായി, മിസ്രയീമ്യനായ യജമാനന്റെ വീട്ടിൽ പാർത്തു.

_3 യഹോവ അവനോടുകൂടെ ഉണ്ടെന്നും *അവൻ ചെയ്യുന്നതൊക്കെയും യഹോവ സാധിപ്പിക്കുന്നു എന്നും* അവന്റെ യജമാനൻ കണ്ടു.

_4 അതുകൊണ്ട് യോസേഫ് അവന് ഇഷ്ടനായി ശുശ്രൂഷ ചെയ്തു; അവൻ അവനെ ഗൃഹവിചാരകനാക്കി, തനിക്കുള്ളതൊക്കെയും അവന്റെ കൈയിൽ ഏൽപ്പിച്ചു.

_5 അവൻ തന്റെ വീട്ടിനും തനിക്കുള്ള സകലത്തിനും അവനെ വിചാരകനാക്കിയത് മുതൽ *യഹോവ യോസേഫിന്റെ നിമിത്തം മിസ്രയീമ്യന്റെ വീടിനെ അനുഗ്രഹിച്ചു: വീട്ടിലും വയലിലും അവനുള്ള സകലത്തിന്മേലും യഹോവയുടെ അനുഗ്രഹം ഉണ്ടായി.*

_6 അവൻ തനിക്കുള്ളതൊക്കെയും യോസേഫിൻ്റെ കയ്യിൽ ഏല്പിച്ചു; താൻ ഭക്ഷിക്കുന്ന ഭക്ഷണം ഒഴികെ അവന്റെ കൈവശമുള്ള മറ്റു യാതൊന്നും അവൻ അറിഞ്ഞില്ല._


_21 എന്നാൽ * *യഹോവ യോസേഫിനോടുകൂടെ ഉണ്ടായിരുന്നു* ,* കാരാഗ്രഹപ്രമാണിക്ക് അവനോടു ദയ തോന്നത്തക്കവണ്ണം അവന് കൃപ നൽകി.

_22 കാരാഗ്രഹത്തിലെ സകല ബദ്ധൻമാരെയും കാരാഗ്രഹപ്രമാണി യോസേഫിന്റെ കയ്യിൽ ഏല്പിച്ചു. അവരുടെ പ്രവർത്തിക്കൊക്കെയും അവൻ വിചാരകനായിരുന്നു._

_23 *യഹോവ അവനോടുകൂടെ ഇരുന്ന് അവൻ ചെയ്തതൊക്കെയും സഫലമാക്കുക കൊണ്ട്*, അവന്റെ കൈ കീഴിലുള്ള യാതൊന്നും കാരാഗ്രഹപ്രമാണി നോക്കിയില്ല.


.....


അടിമത്വത്തിലേക്ക് വിറ്റ് മിസ്രയീമിലേക്ക് കൊണ്ടുവന്നതോടെ യോസേഫിന്റെ ജീവിതത്തിൽ നാടകീയമായ വഴിത്തിരിവ് ഉണ്ടായി. കൊടിയ സാഹചര്യങ്ങൾ ആയിരുന്നിട്ടും, യോസേഫ് അഭിവൃദ്ധി പ്രാപിച്ചു, കാരണം "കർത്താവ് അവനോടുകൂടെ ഉണ്ടായിരുന്നു."

രണ്ടാം വാക്യം സൂചിപ്പിക്കുന്നതുപോലെ, യോസേഫ് തൻ്റെ മിസ്രയീമ്യ യജമാനനായ പോത്തിഫറിൻ്റെ വീട്ടിൽ സമൃദ്ധനായിത്തീർന്നു. കാരണം, കർത്താവ് അവനോടുകൂടെ ഉണ്ടായിരുന്നത് കൊണ്ട് , അവൻ ചെയ്ത സകലത്തിലും അഭിവൃദ്ധി പ്രാപിച്ചു. പോത്തിഫർ പോലും ശ്രദ്ധിക്കാൻ തക്കവണ്ണം അത് വളരെ പ്രകടമായിരുന്നു. തുടർന്ന് യോസേഫിനെ കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏൽപ്പിക്കുകയും , ഒടുവിൽ അവനെ തൻ്റെ മുഴുവൻ കുടുംബത്തിൻ്റെയും മേൽവിചാരകനാക്കുകയും ചെയ്തു. വിശ്വാസത്തിൻ്റെയും അധികാരത്തിൻ്റെയും ഈ സ്ഥാനത്തിലേക്കുള്ള യോസേഫിൻ്റെ ഉയർച്ച, ഏറ്റവും വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലും ദൈവത്തിൻ്റെ സാന്നിധ്യം ഒരു വ്യക്തിയെ എങ്ങനെ സ്വാധീനിക്കും എന്ന് വ്യക്തമാക്കുന്നു.


ഒരു വ്യക്തിയുടെ മേലുള്ള ദൈവാനുഗ്രഹം മറ്റുള്ളവരിലേക്കും വ്യാപിക്കുമെന്ന് യോസേഫിൻ്റെ ജീവിതം കൂടുതൽ വ്യക്തമാക്കുന്നു . അഞ്ചാം വാക്യത്തിൽ, കർത്താവ് പോത്തിഫറിൻ്റെ ഭവനത്തെ "യോസേഫിൻ്റെ നിമിത്തം" അനുഗ്രഹിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നു.ഈ അനുഗ്രഹം സമഗ്രമായിരുന്നു, പോത്തിഫറിൻ്റെ വീട്ടിലേക്കും വയലുകളിലേക്കും വ്യാപരിക്കുന്നതായിരുന്നു . ദൈവീക പ്രീതിയുടെ ഈ അലയൊലികൾ യോസേഫിൻ്റെ ജീവിതത്തിലെ ഒരു നിർണായക വശം എടുത്തുകാണിക്കുന്നു: അവൻ്റെ അനുഗ്രഹങ്ങൾ അവനിൽ മാത്രമായി ഒതുങ്ങാതെ ചുറ്റുമുള്ളവരിലേക്കും ഒഴുകി.

നമ്മുടെ വിജയവും, മറ്റുള്ളവരെ ക്രിയാത്മകമായി സ്വാധീനിക്കാനുള്ള കഴിവും ദൈവവുമായുള്ള നമ്മുടെ ബന്ധത്തിൽ ആഴത്തിൽ വേരൂന്നിയതാണ്. ഈ ദൈവീകബന്ധത്തെ അന്വേഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നത്, നമ്മെയും നമ്മുടെ ചുറ്റുമുള്ളവരെയും സമൃദ്ധിയും, സ്വാധീനവും, അനുഗ്രഹങ്ങളും കൊണ്ട് അടയാളപ്പെടുത്തിയ ഒരു ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിന്നു സഹായിക്കും .


ജയിലിൽ കിടന്നപ്പോഴും യോസേഫ് ദൈവപ്രീതി അനുഭവിച്ചുകൊണ്ടിരുന്നു. 21 മുതൽ 23 വരെയുള്ള വാക്യങ്ങൾ, കർത്താവ് യോസേഫിനോടൊപ്പമുണ്ടായിരുന്നത് എങ്ങനെയെന്ന് വിവരിക്കുന്നു, അവനോട് കരുണ കാണിക്കുകയും ജയിലിൻ്റെ കാവൽക്കാരൻ്റെ പ്രീതി നൽകുകയും ചെയ്യുന്നു. ഈ അനുഗ്രഹം, എല്ലാ തടവുകാരുടെയും ജയിലിൻ്റെ പ്രവർത്തനങ്ങളുടെയും ചുമതല യോസേഫിനെ ഏൽപ്പിക്കുന്നതിലേക്ക് നയിച്ചു. യോസേഫ് എന്തു ചെയ്താലും, "കർത്താവ് അതിനെ അഭിവൃദ്ധിപ്പെടുത്തി" എന്ന് ഈ ഭാഗം ഒരിക്കൽ കൂടി ഊന്നിപ്പറയുന്നു.


ദൈവാത്മാവ് യോസേഫിൻ്റെ കൂടെയുണ്ടെന്ന് ഫറവോൻ സാക്ഷ്യപ്പെടുത്തുന്നതും (41:38) പിന്നീട് നാം വായിക്കുന്നു. അവൻ യോസേഫിനെ മിസ്രയീമിന്റെ മുഴുവൻ ഭരണാധികാരിയാക്കി. ദൈവത്തിൻ്റെ ശക്തിയും സാന്നിധ്യവും പ്രകടമാക്കിയതിനാൽ യോസേഫിൻ്റെ സ്വാധീനം വർദ്ധിച്ചു. നമ്മുടെ പെരുമാറ്റവും വിശ്വാസവും മറ്റുള്ളവർക്ക് ഒരു സാക്ഷ്യമാണ്. അത് അവരെ ദൈവത്തോട് അടുപ്പിക്കുകയും അവരുടെ ജീവിതത്തെ ക്രിയാത്മകമായി സ്വാധീനിക്കുകയും ചെയ്യുന്നു.


*ഒരു സംക്ഷിപ്ത വീക്ഷണം :*


✔️കർത്താവിൻ്റെ സാന്നിധ്യത്താൽ, നമുക്ക് പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യാനും, മികച്ച വിജയം നേടാനും, മറ്റുള്ളവർക്ക് അനുഗ്രഹത്തിൻ്റെ ഉറവിടമാകാനും കഴിയും.


✔️നമ്മുടെ നിർമലത കാത്തുസൂക്ഷിക്കുന്നതിലൂടെയും വിശ്വസ്തരായിരിക്കുന്നതിലൂടെയും നമ്മുടെ ജീവിതത്തിലെ ദൈവീക ഉദ്ദേശ്യം തിരിച്ചറിയുന്നതിലൂടെയും ദൈവാനുഗ്രഹം നമ്മുടെ ജീവിതത്തെ മാത്രമല്ല, ചുറ്റുമുള്ളവരിലേക്കും വ്യാപിപ്പിക്കുന്നുവെന്ന് ഉറപ്പാക്കാൻ കഴിയും.


*📖 ഈ ദിനത്തെ വാക്യം 📖*


*സങ്കീർത്തനം 1:3*


_അവൻ ആറ്റരികത്ത് നട്ടിരിക്കുന്നതും തക്കകാലത്ത് ഫലം കായ്ക്കുന്നതും ഇല വാടാത്തതുമായ വൃക്ഷം പോലെ ഇരിക്കും. അവൻ ചെയ്യുന്നതൊക്കെയും സാധിക്കും_ ._


🙏🙏🙏🙏🙏🙏🙏



Writer - Sis Shincy Jonathan Australia 🇦🇺

Translation- Sis Acsah Nelson Ernakulam

Mission sagacity Volunteer

9 views0 comments

Recent Posts

See All

ENCOURAGING THOUGHTS

✨ *Encouraging thoughts* 😁 °•°•°•°•°•°•°•°•°•°•°•°•°•°•°•°••°•°• ★ *Lessons from the life of Joseph - 8* _*"Finding Strength to...

ENCOURAGING THOUGHTS (Malayalam)

✨ *പ്രോത്സാഹജനകമായ ചിന്തകൾ* 😁 °•°•°•°•°•°•°•°•°•°•°•°•°•°•°•°•°••°•°•°• ★ *യോസേഫിൻ്റെ ജീവിതത്തിൽ നിന്നുള്ള പാഠങ്ങൾ - 7* *_നിങ്ങൾ...

Encouraging Thoughts ( Tamil)

✨ *ஊக்கமளிக்கும் சிந்தனைகள்* 😁 °•°•°•°•°•°•°•°•°•°•°•°•°•°•°•°••°•°• ★ *யோசேப்பின் வாழ்விலிருந்து கற்றுக்கொள்ளும் பாடம் -பாகம் 7*...

Comments


bottom of page