✨ പ്രോത്സാഹന ചിന്തകൾ** 😁
°•°•°•°•°•°•°•°•°•°•°•°•°•°•°•°••°•°•
★ സൗഖ്യപ്രാപണത്തിന് മുഖാന്തരമായ വിശ്വാസം**
മർക്കോസ് 2: 1-12**
3 അപ്പോൾ നാലാൾ ഒരു പക്ഷപാതക്കാരനെ ചുമന്നു അവന്റെ അടുക്കൽ കൊണ്ടുവന്നു .
4 പുരുഷാരം നിമിത്തം അവനോടു സമീപിച്ചു കൂടയുകയാല്‍ അവൻ ഇരുന്ന സ്ഥലത്തിന്റെ മേൽപ്പുര പൊളിച്ചു തുറന്നു, പക്ഷ വാതക്കാരനെ കിടക്കയോടെ ഇറക്കിവച്ചു .
5 യേശു അവരുടെ വിശ്വാസം കണ്ടിട്ട് പക്ഷപാതക്കാരനോട്, മകനേ നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു എന്നു പറഞ്ഞു .”
...........
...........
10 എന്നാൽ ഭൂമിയിൽ പാപങ്ങളെ മോചിപ്പാൻ മനുഷ്യപുത്രന് അധികാരമുണ്ട് എന്നു നിങ്ങൾ അറിയേണ്ടതിന് അവൻ പക്ഷപാതക്കാരനോട് :
11 “ എഴുന്നേറ്റു കിടക്ക എടുത്തു വീട്ടിലേക്കു പോകാ എന്നു ഞാൻ നിന്നോട് പറയുന്നു എന്നു പറഞ്ഞു .”
12 ഉടനെ അവൻ എഴുന്നേറ്റു കിടക്ക എടുത്ത് എല്ലാവരും കാണുക പുറപ്പെട്ടു: അതുകൊണ്ട് എല്ലാവരും വിസ്മയിച്ചു ഇങ്ങനെ ഒരുനാളും കണ്ടിട്ടില്ല എന്നു പറഞ്ഞു ദൈവത്തെ മഹത്വപ്പെടുത്തി.
കർത്താവായ യേശുക്രിസ്തു പക്ഷവാതക്കാരനെ സൗഖ്യമാക്കുന്നതിനെ ക്കുറിച്ചാണ് ഈ ഖണ്ഡിക പ്രതിപാദിക്കുന്നത്. തന്റെ വിശ്വാസം കൊണ്ട് മാത്രമാണോ അവൻ സൗഖ്യം പ്രാപിച്ചത്? ഉത്തരം, അല്ല എന്നാണ്. അവന്റെ കൂടെയുണ്ടായിരുന്ന നാല് സ്നേഹിതൻമാരുടെയും വിശ്വാസം അവന്റെ സൗഖ്യത്തിന് കാരണമായി.
അവനെ യേശുവിന്റെ അടുക്കൽ എത്തിക്കുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമായിരുന്നില്ല. വഴിനീളെ അവർ അവനെ വഹിച്ചു, അതുകൂടാതെ വാതിലിലൂടെ കടക്കാൻ കഴിയാത്തതിനാൽ മേൽക്കൂര പൊളിച്ച് അതിനുള്ളിലൂടെയാണ് അവനെ ഇറക്കിയത്. തങ്ങളുടെ സുഹൃത്ത് സൗഖ്യം ആകേണ്ടതിന് അവൻ കിടന്നിരുന്ന കിടക്കയിലൂടെ അവർ അവനെ ഇറക്കി. ഇവർ ചെയ്ത ഈ പ്രവർത്തികൾക്കെല്ലാം വളരെ പ്രയത്നവും ഊർജ്ജവും സമയവും ആവശ്യമായിരുന്നു. അതിനെല്ലാമപ്പുറമായി വിശ്വാസവും. തങ്ങളുടെ വിശ്വാസത്തെ നല്ല നിലയിൽ പ്രകടിപ്പിച്ച വിശ്വാസികളായ സുഹൃത്തുക്കളായിരുന്നു ആ പക്ഷപാതക്കാരന് ഉണ്ടായിരുന്നത് .
നമ്മുടെ സുഹൃത്ത് വലയത്തെ ഒന്ന് പരിശോധിച്ചു നോക്കൂ . അവർ നമ്മെ ദൈവത്തിങ്കലേക്ക് അടുപ്പിക്കുന്നവരാണോ അതോ ദൂരേക്ക് അകറ്റുന്നവരാണോ? നമ്മുടെ യഥാർത്ഥ സഹായിയിലേക്ക് നമ്മെ നയിക്കാൻ അവർ എന്തെങ്കിലും അധികപ്രയത്നം ചെയ്യുന്നുണ്ടോ ?
ദൈവത്തെ സ്നേഹിക്കുന്നവരും ദൈവവുമായി സമയം ചെലവഴിക്കുന്നവരുമായ നല്ല സുഹൃത്തുക്കളെ തിരഞ്ഞെടുക്കുവാൻ നാം എപ്പോഴും ശ്രദ്ധിക്കണം. ഈ ശൈലി ഒന്ന് ശ്രദ്ധിക്കൂ, "എല്ലാവരുമായി ചങ്ങാത്തമാകാം, എന്നാൽ ചങ്ങാതികൾ ആക്കരുത് ."
അതുപോലെതന്നെ നാം മറ്റുള്ളവർക്ക് ഒരു നല്ല സുഹൃത്താണോ എന്ന് പരിശോധിക്കേണ്ടതുണ്ട് . നാം അവരെ ദൈവത്തിങ്കലേക്ക് അടുപ്പിക്കുന്നവരാണോ അതോ ലോകയിമ്പങ്ങൾക്ക് വേണ്ടി മാത്രം അവരുമായി സമയം ചെലവഴിക്കുന്നവരാണോ ?
യേശു പക്ഷവാതക്കാരന്റെ പാപങ്ങളെ ക്ഷമിക്കുവാൻ ഇടയായിത്തീർന്നു. നമ്മുടെ ശാരീരിക രോഗങ്ങൾക്ക് വേണ്ടി നാം ചികിത്സകളിൽ ആശ്രയിക്കുമ്പോൾ ഓർക്കേണ്ട ഒരു കാര്യമുണ്ട്. നമ്മുടെ ആത്മീക രോഗത്തിന് അതായത്, പാപത്തിനുഉള്ള ചികിത്സ യേശുക്രിസ്തുവിന്റെ രക്തം മാത്രമാണ്. ദൈവം തന്റെ പുത്രനെ നമ്മുടെ പാപങ്ങൾക്ക് വേണ്ടി കാൽവറിക്രൂശിൽമരിക്കു വാൻ അയച്ചു . നമ്മുടെ പാപങ്ങളെ ഏറ്റുപറഞ്ഞ്, യേശു കർത്താവിന്റെ ത്യാഗമരണത്തിൽ വിശ്വസിച്ച്, അവിടുന്നിനെ നമ്മുടെ രക്ഷിതാവും കർത്താവുമായി സ്വീകരിച്ചാൽ നമുക്ക് രക്ഷ നേടാം .
ഇതുവരെയും ഈ ആത്മീക സൗഖ്യം പ്രാപിക്കാൻ ഇടയായില്ലെങ്കിൽ ആ തീരുമാനം ഇന്ന് എടുക്കുവാൻ ദൈവം നിങ്ങളെ ഓരോരുത്തരെയും സഹായിക്കട്ടെ.
💠ഒരു സംക്ഷിപ്ത വീക്ഷണം:
¶ മറ്റുള്ളവരെ ദൈവത്തെങ്കിലേക്ക് അടുപ്പിക്കുന്ന ഒരു നല്ല സുഹൃത്താവുക. നമ്മെ ദൈവത്തിൽ നിന്ന് അകറ്റാത്ത സുഹൃത്തുക്കളെ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.
¶ രക്ഷയ്ക്കായി യേശുക്രിസ്തുവിലേക്ക് തിരിയുക. ശാരീരികവും ആത്മീകവുമായ സൗഖ്യത്തിന് ദൈവത്തിങ്കലേക്ക് സഹായത്തിനായി അടുക്കുവാൻ ദൈവം നമ്മെ സഹായിക്കട്ടെ
📖 ഈ ദിനത്തെ വേദഭാഗം 📖
1 യോഹന്നാൻ*
1:7*
അവന്റെ പുത്രനായ യേശുവിന്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു
🙏🙏🙏🙏🙏🙏🙏
Writer / shincy Susan
Translation/ Acsah Nelson
Comments