top of page

ആരാധന ചിന്ത_

𝑺𝒂𝒎𝒖𝒆𝒍 𝑨𝒓𝒂𝒌𝒖𝒛𝒉𝒂



*അരുമ നാഥൻ* 515


നിങ്ങൾ സംഖ്യയിൽ സകലജതികളെക്കാളും പെരുപ്പമുള്ളവരാകകൊണ്ടല്ല യഹോവ നിങ്ങളെ പ്രിയപ്പെട്ടു തിരഞ്ഞെടുത്തത്; നിങ്ങൾ സകല ജാതികളെക്കാളും കുറഞ്ഞവരല്ലോ ആയിരുന്നത്.*

ആവർ. 7:7


ദൈവം യിസ്രായേൽ ജനത്തെ തിരഞ്ഞെടുത്തതിനെ പറ്റി പറയുന്ന വേദഭാഗമാണ് ഇത്. യിസ്രയേലിനോടനുബന്ധിച്ചു ദൈവീക തിരഞ്ഞെടുപ്പ് ഏത് വിധം ആയിരുന്നു എന്നത് ഇവിടെ മോശെയിലൂടെ യഹോവയായ ദൈവം വിവരിക്കുന്നു. ദൈവം യിസ്രയേലിനെ തിരഞ്ഞെടുത്തത് ഒരിക്കലും അവരുടെ പെരുപ്പം കണ്ടിട്ടോ, അവരുടെ ജനസാന്ദ്രത കണ്ടിട്ടോ ഒന്നും അല്ല. കാരണം അവർക്ക് പറയത്തക്കവണ്ണമുള്ള ജനസാന്ദ്രത ഒന്നുമില്ലായിരുന്നു. മറ്റു ജാതികളെക്കാൾ പെരുപ്പത്തിലും വലുപ്പത്തിലും വളരെ ചെറിയവർ. അവരെക്കാൾ കുറഞ്ഞവരായിരുന്നു യിസ്രായേൽ. എന്നാൽ ദൈവം അവരെ പ്രിയപ്പെട്ടു തിരഞ്ഞെടുത്തു.


പ്രിയസ്നേഹിതരെ, _നമ്മുടെ യോഗ്യതകൾ എന്തൊക്കെയാണ് എന്നുള്ളത് പൗലോസ് കൊരിന്ത്യലേഖനത്തിൽ പറയുന്നുണ്ട്. എടുത്ത് പറയത്തക്കവണ്ണമോ, യോഗ്യത എന്താണ് എന്ന് പോലും അറിയില്ലാത്തവരായിരുന്നു നാം ഏവരും. എന്നാൽ നമ്മുടെ അയോഗ്യതകളെല്ലാം കണക്കിലെടുത്ത, നമ്മെ ഇഷ്ടപ്പെട്ടു ദൈവം തിരഞ്ഞെടുത്തു. നമ്മെ ഈ വിധം തിരഞ്ഞെടുത്ത ദൈവത്തെ നമുക്ക് ആരാധിക്കാം._

ദൈവം നമ്മെ സഹായിക്കട്ടെ.


✍✍𝑺𝒂𝒎𝒖𝒆𝒍 𝑨𝒓𝒂𝒌𝒖𝒛𝒉𝒂

📞7306140027

 
 
 

Recent Posts

See All
Encouraging Thoughts [ Tamil]

*✨ மரணம் முறியடிக்கப்பட்டது ✨* மரணம் என்பது மனுக்குலத்தின் மிகப்பெரிய அச்சங்களில் ஒன்றாகும். "பாவத்தின் சம்பளம் மரணம்" (ரோமர் 6:23) என்று வேதாகமம் நமக்குச் சொல்கிறது. பாவத்தின் காரணமாக, மனினுக்குலம் த

 
 
 
Encouraging Thoughts

*✨ മരണം പരാജയപ്പെട്ടു ✨* മനുഷ്യരാശിയുടെ ഏറ്റവും വലിയ ഭയങ്ങളിലൊന്നാണ് മരണം. "പാപത്തിന്റെ ശമ്പളം മരണമാണ്" (റോമർ 6:23) എന്ന് ബൈബിൾ നമ്മോട് പറയുന്നു. പാപം നിമിത്തം മനുഷ്യവർഗം ദൈവത്തിൽ നിന്ന് വേർപെട്ടു, സ്

 
 
 
Encouraging Thoughts

✨मृत्यु पर विजय ✨ मृत्यु मानव जाति के सबसे बड़े भयों में से एक है। बाइबिल हमें बताती है कि "पाप की मजदूरी तो मृत्यु है" (रोमियों 6:23)। पाप के कारण, मानव जाति परमेश्वर से अलग हो गई थी और उसके पास स्वय

 
 
 

Comments


bottom of page